'വാരിസ്' പൂര്‍ത്തിയാക്കിയ ശേഷം ലോകേഷ് കനകരാജിനൊപ്പം തന്റെ 67-ാമത്തെ ചിത്രത്തിന്റെ ജോലികളിലേക്ക് വിജയ് കടക്കുകയാണെന്ന് വിവരം.ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും വര്‍ക്ക് ഷെഡ്യൂളില്‍ നിന്ന് ചെറിയ ഇടവേള എടുത്ത ശേഷം വിജയ് തന്റെ അടുത്ത ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്നും എന്നാണ് കേള്‍ക്കുന്നത്.ഒക്ടോബര്‍ 23 ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.