വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബ്ബില്‍; സംവിധായകന്റെ അടുത്ത ചിത്രം മഹാറാണി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 13 ഓഗസ്റ്റ് 2024 (13:51 IST)
വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബ്ബിലെത്തി. മഹാരാജയുടെ തിരക്കഥയും സംവിധാനവും നിഥിലന്‍ സ്വാമിനാഥനാണ് ചെയ്തിരിക്കുന്നത്. അതേസമയം നിഥിലന്‍ സ്വാമിനാഥന്റെ അടുത്ത ചിത്രമായി വരുന്നത് മഹാറാണി എന്ന പേരിലുള്ള ചിത്രമാണ്. മഹാറാണിയില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. പാഷന്‍ സ്റ്റുഡിയോസാണ് മഹാറാണി നിര്‍മ്മിക്കുന്നത്.
 
മഹാരാജ തമിഴ്‌നാട്ടില്‍ വലിയ ഹിറ്റായ ചിത്രമാണ്. നായന്‍താരയുടെ ഈയടുത്ത് ഇറങ്ങിയ അന്നപൂരണി മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയ ചിത്രമാണ്. ചിത്രത്തിന്റെ സംവിധായകന്‍ നിലേഷ് കൃഷ്ണയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍