വിജയുടെ വില്ലനാകാന്‍ അരവിന്ദ് സ്വാമി, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (09:16 IST)
വിജയ് നായകനായി എത്തുന്ന 68-ാമത് സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം എജിഎസ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തിയാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് വേണ്ടി വിജയും സംവിധായകനും യുഎസിലെത്തിയിരുന്നു. വില്ലന്‍ വേഷം ചെയ്യുവാനായി തമിഴ് സിനിമയിലെ സീനിയര്‍ നടനെ പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
 
നടന്‍ അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തില്‍ എത്തും എന്നാണ് കേള്‍ക്കുന്നത്.ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല.നാഗചൈതന്യയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത കസ്റ്റഡി എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി ആയിരുന്നു വില്ലന്‍.
 
സിമ്രാന്‍,സ്‌നേഹ,ജ്യോതിക എന്നിവരുടെ പേരുകളാണ് സിനിമയിലെ നായിക കഥാപാത്രത്തിനായി ഉയര്‍ന്നു കേള്‍ക്കുന്നത്.യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.
  
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍