കുഞ്ഞുങ്ങളെ നോക്കാൻ നയൻതാരയ്ക്ക് സമയമില്ലെന്ന് വിഘ്‌നേശ്, മുഖം കറുപ്പിച്ച് നയൻതാര

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (09:05 IST)
തമിഴകത്ത് ഏറെ ആരാധകരുള്ള ദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഒരു ഭാര്യ, അമ്മ എന്നീ നിലകളിൽ നയന് നൂറിൽ നൂറ്റിയൊന്ന് മാർക്ക് നൽകും എന്നാണ് വിഘ്‌നേശ് പല പോസ്റ്റുകളും പറഞ്ഞിട്ടുള്ളത്. എന്നാൽ കഴിഞ്ഞ സൈമ അവാർഡ് ദാന ചടങ്ങിൽ ആ പറഞ്ഞതിൽ ചെറിയൊരു തിരുത്ത് വിഘ്‌നേശ് വരുത്തി. മക്കൾക്കൊപ്പം ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന് ഞാൻ എന്നായിരുന്നു വിഘ്‌നേശിന്റെ മറുപടി. 
 
'രണ്ട് വർഷമായി ഷൂട്ടിങേ ഇല്ലാതെ വീട്ടിലിരിക്കുകയാണ് ഞാൻ, നയന് ഷൂട്ടിങ് തിരക്കാണ്, സമയം കിട്ടാറില്ല' എന്ന് വിഘ്‌നേശ് പറഞ്ഞു. എന്നാൽ, വിഘ്‌നേശിന്റെ മറുപടി അടുത്ത് നിന്ന നയൻതാരയ്ക്ക് വല്ലാത്ത ഷോക്ക് ആയി. അന്തംവിട്ട് മുഖം കറുപ്പിച്ച് വിഘ്‌നേശിനെ നോക്കുന്ന നയൻതാരയെ വീഡിയോയിൽ കാണാം. 'അല്ല, അല്ല... മക്കൾക്കൊപ്പം ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ഞാൻ തന്നെയാണ്' എന്ന് മറുപടി നൽകി വിഘ്നേഷിന്റെ പ്രതികരണത്തെ ഖണ്ഡിക്കുന്നതും കാണാം.
 
'എനിക്ക് ഷൂട്ടിങ് തിരക്കുകൾ ഉണ്ടാവാറുണ്ട്, പക്ഷേ അതിനിടയിലും അവർക്കൊപ്പമുള്ള സമയം ഞാൻ മിസ്സ് ചെയ്യാറില്ല. കൂടുതൽ സമയം ഞാൻ തന്നെയാണ് ഉലകിനും ഉയിരിനും ഒപ്പം ചെലവഴിക്കുന്നത്. അവർക്ക് ഭക്ഷണം കൊടുക്കുന്നതും ഞാൻ തന്നെയാണ് എന്ന് നയൻതാര പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണിക്കുകയോ ഫോൺ കൊടുക്കുകയോ ഒന്നും ചെയ്യാറില്ല, അത് പാടില്ല' എന്ന് നയൻ പറയുന്നുണ്ട്.
 
'നയൻതാര എനിക്ക് നൽകുന്ന സ്‌നേഹവും ബഹുമാനവും വേറെ തന്നെയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന നിലയിൽ അവർക്കൊരു ഉയരുമുണ്ട്. പക്ഷേ എന്നെ നയൻ എങ്ങനെ അതിലും മേലെ ട്രീറ്റ് ചെയ്യുന്നത് ഒരു വലിയ കാര്യമാണ്. ബെയ്‌സിക്കലി ഞാനൊരു എഴുത്തു കാരനാണ്. മനസ്സ് എത്രത്തോളം ഫ്രീയാവുന്നുവോ, അപ്പോഴാണ് നല്ല സൃഷ്ടികൾ ഉണ്ടാവുന്നത്. ഒരുപാട് താഴ്ചകൾ വരുമ്പോഴും എനിക്ക് സപ്പോർട്ടായി നിൽക്കുന്നത് നയനാണ്, വീട്ടിൽ എന്തൊക്കെ മാറി മറിഞ്ഞാലും, അതൊന്നും എന്റെ എഴുത്തിനെ ബാധിക്കാതെ നയൻ സപ്പോർട്ട് ചെയ്യും', വിക്കി പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

Next Article