ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം നിർമിച്ചത് വേണു കുന്നപ്പള്ളി ആയിരുന്നു. കാവ്യ ഫിലിംസിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. മാമാങ്കത്തിന്റെ പരാജയത്തിന് പിന്നാലെ ഇറങ്ങിയ ചിത്രമായിരുന്നു ഇത്. മാളികപ്പുറം 100 കോടി നേടിയെന്ന വാദം ആരാധകർ ഉയർത്താറുണ്ട്. ഇതിനെ സാധൂകരിക്കുന്ന ചില പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഉണ്ട്.
മാളികപ്പുറം 100 കോടി നേടിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് നിർമാതാവ് വേണു. 75 കോടിയാണ് ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ. മാമാങ്കത്തിന്റെ 135 കോടി പോസ്റ്ററിന് പിന്നിൽ താനാണെന്ന് തുറന്നു സമ്മതിച്ച നിർമാതാവ്, 2018 ആണ് തനിക്ക് ഏറ്റവും ലാഭം ഉണ്ടാക്കിയ സിനിമയെന്നും വ്യക്തമാക്കുന്നു. ആദ്യ ചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് വേണു കുന്നപ്പള്ളി പറയുന്നു.