മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം എന്നായിരുന്നു സംവിധായകൻ ജയരാജ് വീരത്തെ വിശേഷിപ്പിച്ചത്. എന്നാൽ, അപ്രതീക്ഷിതമായി മോഹൻലാലിന്റെ പുലിമുരുകൻ നൂറ് കോടി ക്ലബ്ബിൽ കയറിയെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല സംവിധായകൻ. അണിയറയിൽ ഒരുങ്ങുമ്പോൾ തന്നെ ഏറെ ശ്രദ്ധ നേടിയ വീരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
വാലന്റൈന്‍സ് ദിനത്തില്‍ ബോളീവുഡ് താരം ഹൃതിക് റോഷനാണ് ട്രെയിലര്‍ പുറത്തിറക്കിയത്. അതും സ്വന്തം ഫേസ്ബുക്ക് പോസ്റ്റില്‍. നിമിഷങ്ങള്‍ക്കകം സംഭവം വൈറലായി. ഒരു ബോളിവുഡ് താരം മലയാള സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്നത് ആദ്യമായാണ്. പ്രണയ ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹൃതിക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്. ഈ റെക്കോർഡും ഇനി വീരത്തിനു സ്വന്തം.
ട്രെയിലര്‍ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 16 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ സംവിധായകരടക്കം നിരവധിയാളുകള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ത്രത്തിന്റെ കളര്‍ ടോണും സിനിമയേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം വര്‍ദ്ധിപ്പിക്കുന്നു.