ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര സൂരൻ തിയേറ്ററുകളിലെത്തി. ചിയാൻ വിക്രമിന്റെ ഗംഭീര കംബാക്ക് ആണ് സിനിമയെന്നും മികച്ച പ്രകടനമാണ് നടൻ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് അഭിപ്രായങ്ങൾ. സീറ്റ് എഡ്ജ് സസ്പെൻസ് ത്രില്ലർ ആണെന്നും റിവഞ്ച് തീർക്കുന്ന സീനുകളെല്ലാം അതിഗംഭീരമായിട്ടാണ് ചെയ്ത് വെച്ചിരിക്കുന്നതെന്നും കണ്ടവർ അഭിപ്രായപ്പെടുന്നു.
പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതിക്ക് ശേഷം മികച്ച രണ്ടാം പകുതി നൽകിയ സിനിമ ഒരു ആക്ഷൻ മൂഡിലാണ് പോകുന്നതെന്നും കമന്റുകളുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷൻ സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ഓസോ സീനുകൾക്കും ഹൈപ്പ് കൊടുക്കും വിധമാണ് ജി.വി പ്രകാശിന്റെ ബി.ജി.എം.
വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശത്തെക്കുറിച്ചുള്ള നിയമപ്രശ്നത്തിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നു. അഞ്ച് മണി മുതലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്.