താരസുന്ദരി നയന്‍താര ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും ബിയര്‍ വാങ്ങുന്ന വീഡിയോ യു ട്യൂബില്‍ വൈറലാകുന്നു. ദൃശ്യത്തെപ്പറ്റി സോഷ്യല്‍ മീഡിയകളില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുമ്പോഴാണ് രംഗം ഒരു സിനിമക്ക് വേണ്ടി ഷൂട്ട് ചെയ്തതാണെന്ന് സത്യം അറിയുന്നത്.
ചെന്നൈയിലെ ഒരു ബിവറേജിലെത്തി മൂന്ന് കുപ്പി ബിയറുകളും വാങ്ങി മടങ്ങുന്ന തരത്തിലാണ് വീഡിയോ. എന്നാല്‍ നാനും റൌഡിതാന്‍ തമിഴ് ചിത്രത്തിന് വേണ്ടി ചിത്രീകരിച്ച രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധനുഷ് നിര്‍മ്മിക്കുന്ന നാനും റൌഡി താന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായാണ് നയന്‍താരയെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണ്.