‘ഞാന്‍ കഴിച്ചോളാം നീ വിളമ്പണ്ട‘; തരംഗമായി വടക്കന്‍ സെല്‍ഫി പാട്ട്

Webdunia
തിങ്കള്‍, 23 മാര്‍ച്ച് 2015 (16:27 IST)
നിവിന്‍ പോളി നായകാനാകുന്ന വടക്കന്‍ സെല്‍ഫിയിലെ പുതിയ ഗാനം പുറത്തിറങ്ങി. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിറങ്ങിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. തട്ടത്തിന്‍ മറയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ രചനയില്‍ നിവിന്‍ പോളി നായകനാകുന്ന ചിത്രമാണ് വടക്കന്‍ സെല്‍ഫി. ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഒരു പ്രധാന റോളിലെത്തുന്നുണ്ട്. പ്രജിത്ത് കാരണവര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം.  അജു വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം.