ഗുണ്ട ജയനൊപ്പം കുടുംബശ്രീ, അംഗങ്ങളെ ക്ഷണിച്ച് അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 22 ഫെബ്രുവരി 2022 (10:14 IST)
ഉപചാരപൂര്‍വം ഗുണ്ട ജയന് റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ നിര്‍മാതാക്കള്‍ പ്രമോഷന്‍ തിരക്കുകളിലാണ്. ഫെബ്രുവരി 25 മുതല്‍ പ്രദര്‍ശനം തുടങ്ങാനിരിക്കുന്ന ചിത്രത്തില്‍ വയലാര്‍, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അഭിനയിച്ചിരുന്നു.
അതുകൊണ്ടുതന്നെ കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ ഈ ചിത്രം ഏറ്റെടുക്കാമെന്ന തീരുമാനത്തിലാണ്. ഗുണ്ട ജയനിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും നേരിട്ടെത്തിയാണ് സിനിമ കാണാന്‍ കുടുംബശ്രീ അംഗങ്ങളെ ക്ഷണിക്കുന്നത്.
കുടുംബശ്രീയുടെ കൂട്ടായ്മയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്.കുടുംബശ്രീയിലെ ഓരോ അംഗങ്ങളെയും ഈ ചിത്രം ആസ്വദിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ക്ഷണിക്കുകയാണ്.
 
 
കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ,ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍