തിരുവോണം ഗുരുവായൂരപ്പനൊപ്പം.... കുടുംബത്തോടൊപ്പം ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 29 ഓഗസ്റ്റ് 2023 (10:21 IST)
തിരുവോണ ദിനത്തില്‍ ഗുരുവായൂരപ്പനെ തൊഴുത് ഉണ്ണി മുകുന്ദന്‍. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നടന്‍ ക്ഷേത്രത്തില്‍ എത്തിയത്. സംവിധായകനും സുഹൃത്തുമായ വിഷ്ണു മോഹനും ഉണ്ണിയുടെ കൂടെയുണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu Mohan (@vishnumohanstories)


ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ജയ് ഗണേഷ്'. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഒറ്റപ്പാലത്ത് നടന്ന ?ഗണേശോത്സവത്തില്‍ വെച്ചാണ് പ്രഖ്യാപിച്ചത്.
 
'മേപ്പാടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹന്‍ ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. ബിജു മേനോനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍