ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി; ഭാര്യ ആത്മഹത്യചെയ്തിട്ട് ഒരുവര്‍ഷമല്ലേ ആയുള്ളുവെന്ന് വിമര്‍ശനം

സിആര്‍ രവിചന്ദ്രന്‍

ശനി, 10 ഓഗസ്റ്റ് 2024 (14:45 IST)
ullas
ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയാണ് ഉല്ലാസിന്റെ വധു. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ആദ്യ വിവാഹത്തില്‍ ഉല്ലാസിന് രണ്ട് ആണ്‍മക്കളാണുള്ളത്. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ഉല്ലാസിന്റെ ആദ്യ ഭാര്യ മരണപ്പെട്ടത്. ആത്മഹത്യയായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ഉല്ലാസിനെതിരെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ച് ഒരു വര്‍ഷമാകുമ്പോള്‍ രണ്ടാമത്തെ വിവാഹം കഴിച്ചതിനെയാണ് വിമര്‍ശിക്കുന്നത്. ഇപ്പോള്‍ മനസ്സിലായില്ലേ, ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണം- എന്നാണ് ചില കമന്റിട്ടത്. 
 
ഈ നന്ദിയില്ലാത്തവനുവേണ്ടി ആത്മഹത്യ ചെയ്തു സ്വന്തം ജീവിതം കളഞ്ഞ പാവം ഇപ്പോള്‍ ഒരു കാര്യം മനസ്സിലാക്കി കാണും- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. എന്നാല്‍ ചില പോസിറ്റീവ് കമന്റുമായും വന്നിട്ടുണ്ട്. ഭാര്യ മരിച്ചാല്‍ വീണ്ടും ഒറ്റയ്ക്ക് കഴിയണമെന്നുണ്ടോ, വേറെ കല്യാണം കഴിക്കരുത് എന്ന് നിയമം ഉണ്ടോ എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍