'ടര്‍ബോ' എത്ര നേടി ? ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്

വെള്ളി, 9 ഓഗസ്റ്റ് 2024 (19:41 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ 'ടര്‍ബോ' ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ടര്‍ബോ ഒടിടിയില്‍ എത്തിയതിനു ശേഷം ചിത്രത്തിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
 
സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ആണ് സിനിമയുടെ ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. സിനിമ കേരളത്തില്‍നിന്ന് മാത്രമായി 36 കോടി രൂപ നേടി.റസ്റ്റ് ഓഫ് ഇന്ത്യ അഞ്ച് കോടി, ഡൊമസ്റ്റിക് ഗ്രോസ് 41 കോടിയും നേടി. യുഎഇ, ജിസിസി എന്നീ മാര്‍ക്കറ്റുകളില്‍ നിന്നായി 25.7 കോടി രൂപയാണ് മമ്മൂട്ടി ചിത്രം സ്വന്തമാക്കിയത്. മറ്റുള്ള വിദേശ മാര്‍ക്കറ്റുകളില്‍ നിന്നായി 6.3കോടിയും സ്വന്തമാക്കി. ആഗോളതലത്തില്‍ 73 കോടിയാണ് സിനിമ നേടിയത്. 70 കോടി ചിത്രം സ്വന്തമാക്കി എന്ന് ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
 
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ അനുഭവം സമ്മാനിച്ചു.
 
 
 
   
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍