അഭിഷേകുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സംശയിച്ചു: സല്‍മാനുമായുള്ള പ്രണയം തകരാനുണ്ടായ കാരണം വെളിപ്പെടുത്തി ഐശ്വര്യ റായ്

ചൊവ്വ, 27 മാര്‍ച്ച് 2018 (07:59 IST)
മാധ്യമങ്ങളും പാപ്പരാസികളും ഏറെ ചര്‍ച്ച ചെയ്ത പ്രണയമായിരുന്നു ബോളിവുഡിന്റെ സ്വന്തം ഐശ്വര്യ റായ് ബച്ചന്റേയും മസില്‍മാന്‍ സല്‍മാന്‍ ഖാന്റേയും. വളരെക്കുറച്ച് കാലങ്ങള്‍ മാത്രമായിരുന്നു ഇരുവരുടെയും ബന്ധം നിലനിന്നത്. നാളുകള്‍ മാത്രം നീണ്ട പ്രണയം ഒടുവില്‍ പൊട്ടി. 
 
പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം അതിന്റെ യഥാര്‍ത്ഥകാരണം എന്തെന്ന് ഐശ്വര്യ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടശേഷം വീണ്ടും ആ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‍.
 
സൽമാൻ ദേഷ്യം വരുമ്പോൾ തന്നെ ശാരീരികമായും മാനസീകമായും ഉപദ്രവിക്കുമായിരുന്നുവെന്നും സഹതാരങ്ങളായ അഭിഷേകുമായും ഷാരൂഖുമായുമൊക്കെ തനിക്ക് വഴിവിട്ട ബന്ധം ഉണ്ടെന്ന് സല്‍മാന്‍ സംശയിക്കുമായിരുന്നുവെന്ന് ഐശ്വര്യ അന്ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
 
വേർപിരിയാൻ തീരുമാനിച്ചപ്പോൾ മുതൽ ഇനിയൊരിക്കലും സൽമാനൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനം ഐശ്വര്യ എടുത്തിരുന്നു. ആ തീരുമാനം എന്തായാലും ഇതുവരെ അങ്ങനെ തന്നെ നിലനില്‍ക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍