ഒരു കപ്പിൽ നിന്നും മധുരം നുകർന്ന് സൽമാൻ ഖാനും കത്രീനയും

തിങ്കള്‍, 26 മാര്‍ച്ച് 2018 (15:34 IST)
ഐശ്വര്യ റായിയും സൽമാൻ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം പരാജയപ്പെട്ടതിനു ശേഷം സൽമാൻ ഖാൻ കത്രീന കൈഫുമായി പ്രണയത്തിലായി എന്ന വാർത്ത തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. സൽമാൻ ഖാനും കത്രീന കൈഫും തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചുള്ള വാർത്തകൾ ബോളീവുഡിൽ ആ കാലത്ത് വളരെ സജീവമാവുകയും ചെയ്തു. 
 
എന്നാൽ അധിക കാലം ഈ പ്രണയം നിലനിന്നില്ല. വൈകാതെ തന്നെ ഇവർ പിരിഞ്ഞു. അതിനു ശേഷം ഒരുപാട് കാലത്തേക്ക് ഇരുവരും ഒരുമിച്ചു സിനിമയിൽ അഭിനയിക്കുക കൂടി ചെയ്തിരുന്നില്ല. അടുത്തിടെ 'ടൈഗര്‍ സിന്ദാ ഹേ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിക്കൻ തീരുമാനിച്ചത് ഇവരുടെ പിണക്കം മാറുന്നുവെന്നതിന്റെ തെളിവായാണ് ആരാധകർ കണ്ടിരുന്നത്. 
 
ആ തോന്നലിനെ ശരിവക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിനിമയിൽ ഒരുമിച്ചഭിനയിച്ചതിന് ശേഷം ഇരുവരും ഒരുമിച്ച് പൊതു പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ ഇതിന്റെ സൂചന കണ്ടുതുടങ്ങുകയും ചെയ്തു. 
 
സംഭവം മറ്റൊന്നുമല്ല. പരിപാടിക്കിടെ ഇരുവരും ഒരു കപ്പിൽ നിന്നും ചായ കുടിച്ചു എന്നതാണ് സംഗതി. അടുത്തിരുന്ന സൊനാക്ഷി സിൻഹ ഇതൊന്നും കണ്ടതുമില്ല. ഇത് ഇരുവരും വീണ്ടും പ്രണയത്തിലായി എന്നതിന്റെ സൂചനയാണ് എന്നാണ് ആരാധകർ പറയുന്നത്.

എന്തായാലും സൽമാൻ ഖാന്റെയും കത്രീന ഖെയ്ഫിന്റെയും പ്രണയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ് ബോളീവുഡിൽ.

വീടിയോ കടപ്പാട്: ബോളീവുഡ് നൗ
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍