അതിന് കാരണം താരരാജക്കന്മാര്‍ തന്നെ! - ഗോകുല്‍ പറയുന്നു

തിങ്കള്‍, 26 മാര്‍ച്ച് 2018 (10:50 IST)
താരപുത്രന്മാര്‍ എല്ലാവരും തന്നെ സിനിമയിലേക്കെത്തി കഴിഞ്ഞു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാലിന്റെ മകന്‍ പ്രണവ്, ജയറാമിന്റെ മകന്‍ കാളിദാസ് അക്കൂട്ടത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരെഷ് ഗോപിയുമുണ്ട്. എന്നാല്‍, ഇതില്‍ ചിലര്‍ കൊട്ടിഘോഷങ്ങള്‍ ഒന്നുമില്ലാതെ സിനിമയിലേക്ക് കാലെടുത്ത് വെച്ചവരാണ്. 
 
അതില്‍ പ്രധാനി ഗോകുല്‍ ആണ്. അച്ഛന്‍ സുരേഷ് ഗോപിയുടെയോ അച്ഛന്റെ സുഹ്രത്തുക്കളുടെയോ മാര്‍ക്കറ്റിങ്ങ് ഒന്നുമില്ലാതെയാണ് ഗോകുല്‍ സിനിമയിലെത്തിയത്. അതിന്റെ കാരണം എന്താണെന്ന് ഗോകുല്‍ തന്നെ വ്യക്തമാക്കുകയാണ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പുതിയസിനിമാവിശേഷങ്ങള്‍ ഗോകുല്‍ പങ്കുവെച്ചത്. 
 
മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയവരെല്ലാം സ്വന്തമായി സിനിമയിലെത്തി കാലുറപ്പിച്ചവരാണെന്നും അക്കൂട്ടത്തില്‍ തന്നെയാണ് അച്ഛനെന്നും ഗോകുല്‍ പറയുന്നു. സിനിമയില്‍ വന്ന സമയത്ത് ഒരുപാട് കഷ്ടപ്പെട്ടവരാണ് ഇവരെല്ലാം എന്ന് താരപുത്രന്‍ പറയുന്നു. ആ ഒരു ഊർജം അവരുടെ ഇപ്പോഴത്തെ സിനിമകളിൽപ്പോലുമുണ്ട്. അവരെപ്പോലെ, സ്വന്തം വഴിയിലൂടെ തന്നെ സിനിമയിൽ നിലനിൽക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് ഗോകുല്‍ പറയുന്നു.
 
ഗോകുല്‍, ഉണ്ണി മുകുന്ദന്‍ എന്നിവര പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ഇര’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍