കമ്മാരസംഭവത്തിലെ ആ കിടിലന്‍ സ്റ്റില്ലുകള്‍ക്കെല്ലാം പിന്നില്‍ പ്രധാനിയായ ഒരാളുണ്ട്. ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ. ഒരുപക്ഷേ അധികം ആര്‍ക്കും അറിയാനിടയില്ല ഈ പേര്. കാരണം, ഇതിന് മുന്നേ രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് സ്വതന്ത്ര സ്റ്റില്‍ ഫോട്ടോഗ്രഫറായി ശ്രീനാഥ് വര്‍ക്ക് ചെയ്തിട്ടുള്ളു.
എന്നാല്‍, ശ്രീനാഥിന്റെ റേഞ്ച് ഏതെന്ന് വ്യക്തമാക്കാന്‍ ആദ്യ സിനിമ തന്നെ ധാരാളം. ദ ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ്മരിക രൂപമാറ്റത്തിനു കാരണം ശ്രീനാഥ് തന്നെയായിരുന്നു. ശ്രീനാഥിന്റെ കണ്ണിലൂടെയാണ് മലയാളികള്‍ ആദ്യം ഡേവിഡ് നൈനാനേയും ഇപ്പോള്‍ കമ്മാരനേയും കാണുന്നത്.
പ്രേമം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ അസിസ്റ്റന്റ് സ്റ്റീൽ ഫോട്ടോഗ്രാഫർ ആയി തന്റെ കരിയർ തുടങ്ങിയ ശ്രീനാഥ് സ്വതന്ത്രമായി ചെയുന്ന ആദ്യ സിനിമ ആയിരുന്നു ദ ഗ്രേറ്റ് ഫാദര്‍. ടീസറിനും ട്രെയിലറിനും ഒക്കെ മുന്നേ തന്നെ കമ്മാരസംഭവത്തിനും ഗ്രേറ്റ് ഫാദറിനും വന്‍ ഹൈപ്പ് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് കാരണവും ശ്രീനാഥ് തന്നെ.