Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

അഭിറാം മനോഹർ

തിങ്കള്‍, 23 ജൂണ്‍ 2025 (12:35 IST)
തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദളപതി വിജയ്. കഴിഞ്ഞ ദിവസമാണ് വിജയുടെ പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കിയത്. ഒട്ടേറെ പേര്‍ താരത്തിന് ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ ആശംസകള്‍ക്കിടയില്‍ ആരാധകര്‍ ഏറെ ഉറ്റുനോക്കിയത് തൃഷയുടെ ആശംസയായിരുന്നു. ഒടുവില്‍ തന്റെ പെറ്റ് ഡോഗായ ഇസിയെ കളിപ്പിക്കുന്ന വിജയുടെ ചിത്രമാണ് തൃഷ പങ്കുവെച്ചത്. വിജയെ നോക്കി ഇരിക്കുന്ന തൃഷയേയും ചിത്രത്തില്‍ കാണാം. ചിത്രം പുറത്ത് വന്നതോടെ അത് വലിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍. ഹാപ്പി ബെര്‍ത്ത് ഡെ ബെസ്റ്റസ്റ്റ് എന്നാണ് തൃഷ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
 

Happy Birthday bestest pic.twitter.com/K4JFdIZXjn

— Trish (@trishtrashers) June 22, 2025
 കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തൃഷയും നടന്‍ വിജയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ തമിഴകത്ത് ഗോസിപ്പുകള്‍ വ്യാപകമാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് തൃഷ വിജയുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയതും.ഈ ഗോസിപ്പുകള്‍ക്ക് എണ്ണ പകരുന്നതാണ് പുതിയ ചുത്രമെന്ന് ആരാധകര്‍ പറയുന്നു. ഒരു സഹപ്രവര്‍ത്തകന് ആശംസ നല്‍കുന്നത് പോലെയല്ല തൃഷയുടെ പോസ്റ്റെന്നും ഇവര്‍ പറയുന്നു. പോസ്റ്റിന് കീഴില്‍ നിങ്ങള്‍ സരിക്കും പ്രണയത്തിലാണോ?, ഭാര്യയല്ലാതെ മറ്റെല്ലാര്‍ക്കും ഒപ്പമുണ്ടല്ലോ എന്ന തരത്തിലാണ് കമന്റുകളുള്ളത്. അതേസമയം ഈ നെഗറ്റിവിറ്റി കാര്യമാക്കേണ്ടതില്ലെന്നും ഓണ്‍സ്‌ക്രീനില്‍ പ്രിയപ്പെട്ട ജോഡികളാണ് നിങ്ങളെന്ന് പറയുന്നവരും ഏറെയുണ്ട്.
 
 തന്റെ ആരാധികയായിരുന്ന സംഗീതയെയാണ് വിജയ് വിവാഹം ചെയ്തത്.'പൂവേ ഉണക്കാഗ' എന്ന ചിത്രത്തിലൂടെ വിജയിയുടെ ആരാധകയാകുകയും, ചിത്രത്തിന്റെ ഷൂട്ടിംഗില്‍ നേരിട്ട് ചെന്നുമുട്ടുകയും, പിന്നീട് കുടുംബത്തെ അറിയിക്കുകയും ചെയ്ത് വിവാഹം വരെ എത്തുകയായിരുന്നു. ഇവര്‍ക്ക് ഈ ബന്ധത്തില്‍ ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ 2 മക്കളുടെ. മക്കളുണ്ടെ വിദ്യഭ്യാസം കണക്കിലെടുത്ത് സംഗീത ലണ്ടനിലാണ് താമസിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും സാമൂഹികമാധ്യമങ്ങളില്‍ ആരാധകര്‍ അഭ്യൂഹം പ്രകടിപ്പിക്കുന്നത് പതിവാണ്. ഇതിനിടെയാണ് തൃഷയും വിജയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നത്. ഇതിന് പിന്നാലെ തൃഷ വിജയ്‌ക്കൊപ്പം പങ്കുവെച്ച പല ചിത്രങ്ങളും വിവാദമായി മാറിയിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍