കമല്‍ഹാസന്റെ വ്യത്യസ്ത ഭാവങ്ങളുമായി ഉത്തമവില്ലന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Webdunia
ബുധന്‍, 29 ഏപ്രില്‍ 2015 (18:35 IST)
കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം ഉത്തമവില്ലന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. രമേശ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജയറാം, പാര്‍വതി നായര്‍, ആന്‍ഡ്രിയ ജെറമിയ, നാസര്‍, ഉള്‍വശി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ അന്തരിച്ച സംവിധായകന്‍ കെ ബാലചന്ദറും അഭിനയിച്ചിട്ടുണ്ട്.