ജയറാം നായകനാകുന്ന സര്‍ സിപി യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജൂണ്‍ കാര്യാലാണ്. ചിത്രത്തില്‍ ചെത്തിമുറ്റത്ത് ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, സീമ, രോഹിണി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ് സുരേഷ് ബാബുവിന്‍േറതാണ് തിരക്കഥ. ജയറാമിന്റെ ഇരുന്നൂറാം ചിത്രമെന്ന പ്രത്യേകതയും സര്‍ സിപിയ്ക്കുണ്ട്. ചിത്രം ഈ മാസം അവസാനം പ്രദര്‍ശനത്തിനെത്തും