ആരെയാണ് നിങ്ങൾ തോൽപ്പിക്കാൻ നോക്കുന്നത്? - ആരാധകനോട് ടൊവിനോ

Webdunia
ഞായര്‍, 24 ഡിസം‌ബര്‍ 2017 (13:26 IST)
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത വിഷയം പാർവതിയാണ്. കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് തുറന്ന് പറഞ്ഞ പാർവതിയെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. 
 
സിനിമ ലോകത്തെ ഈ വിഷത്തില്‍ ഒരു ബന്ധവും ഇല്ലാത്തവര്‍ പോലും ഈ വിഷയത്തില്‍ ബലിയാട് ആകുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രമാണ് അതിനുദാഹരണം. ചിത്രം കാണാൻ ആഗ്രഹമുണ്ടെന്നും പക്ഷേ ഫെമിനിച്ചികളെ ഓർക്കുമ്പോൾ വേണ്ടെന്ന് വെയ്ക്കുകയാണെന്നും പറഞ്ഞ് ഒരു ആരാധകൻ കമന്റ് ഇട്ടിരുന്നു. ഇതിനു ടൊവിനോ നൽകിയ മറുപടി വൈറലാകുന്നു.
 
'എന്നിട്ട് ? ആരെയാണ് നിങ്ങൾ തോൽപ്പിക്കാൻ നോക്കുന്നത് ? എന്നെയോ ? ഈ സിനിമയെയോ ? മലയാള സിനിമയെയോ ? ഇതിൽ ജോലി ചെയ്ത നിങ്ങൾ ഇ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ? നിങ്ങൾ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവർക്കു പോലും സങ്കടം ആയിരിക്കും നിങ്ങൾ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാൽ ! ഏതായാലും എല്ലാവര്ക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ !' - ഇതായിരുന്നു ടൊവിനോയുടെ കമന്റ്.

അനുബന്ധ വാര്‍ത്തകള്‍

Next Article