‘ഇവരെ രണ്ടുപേരേയും കൂടുതൽ അടുത്തറിയുകയും ഇവരെ കൂടുതൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ ഇവരിൽ ഒരാളെ മാത്രം ഇഷ്ടപ്പെടുക എങ്ങനെയാണ്. ഒരു ശരാശരി മലയാളിയുടെ അവസ്ഥ എന്താണെന്ന് വെച്ചാൽ ദേവാസുരം കാണുമ്പോൾ മോഹൻലാലും കിംഗ് കാണുമ്പോൾ മമ്മൂട്ടിയും സദയം കാണുമ്പോൾ വീണ്ടും മോഹൻലാൽ തനിയാവർത്തനം ആണെങ്കിൽ മമ്മൂട്ടി. ഇതാണ് എല്ലാവരും ചെയ്യുന്നത്. വെറുതേ തല്ലു കൂടാൻ എന്തെങ്കിലും ഒരു കാരണാം വേണം. അതിന് വേണ്ടിയാണ് ലാലേട്ടൻ ഫാൻ, മമ്മൂക്ക ഫാൻ എന്ന് പറയുന്നത്.’- ടൊവിനോ പറയുന്നു.