2009 മുതല്‍ 2014 കാലയവ് വരെയുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2008ന് ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രൗഡിയോടെ പുനസ്ഥാപിക്കുമെന്ന് ജയലളിത മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടന്നത് അവരുടെ മരണത്തിന് ശേഷമാണ്.
പൃഥ്വിരാജ് മികച്ച വില്ലനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം മികച്ച നടിക്കുള്ള അവാര്‍ഡ് മലയാളികള്‍ക്കാണ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. പദ്മപ്രിയ, നയന്‍താര, ലക്ഷ്മി മേനോന്‍, അമലാ പോള്‍, ഇനിയ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍. നസ്രിയയ്ക്ക് പ്രത്യേക പുരസ്കാരവുമുണ്ട്.
വ്യാഴാഴ്ച മുഖ്യമന്ത്രി എടപ്പടി പളനി സ്വാമിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. വിവിധ കാരണങ്ങളാല്‍ അഞ്ച് വര്‍ഷമായി മുടങ്ങിക്കിടന്ന പുരസ്‌കാര പ്രഖ്യാപനം ഇനിയങ്ങോട്ട് മികച്ച രീതിയില്‍ നടക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. കാവിയതലൈവനിലെ പ്രകടനത്തിനാണ് പൃഥ്വിരാജിന് മികച്ച വില്ലനുള്ള പുരസ്‌കാരം ലഭിച്ചത്.