‘മമ്മൂട്ടി’യാകണോ? ഇതാ അവസരം, ടിക് ടോക് മത്സരവുമായി മാമാങ്ക രാവ് !

നീലിമ ലക്ഷ്മി മോഹൻ

വെള്ളി, 15 നവം‌ബര്‍ 2019 (14:34 IST)
എം പത്മകുമാർ സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി ചരിത്രനായകനായി എത്തുന്ന മാമാങ്കത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ, മമ്മൂട്ടി കഥാപത്രങ്ങളുടെ ടിക് ടോക് മത്സരവുമായി ആരാധകർ നടത്തുന്ന മാമാങ്ക രാവിനു തുടക്കം.  
 
ആരാധകരുടെ ഡിജിറ്റൽ പ്രൊമോഷൻ ഗ്രൂപ്പായ 369 മീഡിയയും ആലപ്പുഴയിലെ ഹിബാസ് വെഡ്‌ഡിങ് കളക്ഷൻസ് സെന്ററുമായി ചേർന്ന് " മാമാങ്ക രാവ് :ആഘോഷ രാവ് "എന്നൊരു ടിക് ടോക് മത്സരമാണ് ഇവർ ഉദ്ദേശിക്കുന്നത്. മമ്മൂട്ടി അഭിനയിച്ച കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമിൽ തന്നെ ടിക് ടോക് വീഡിയോ എടുത്തുള്ള മത്സരമാണ് അത്. 
 
എടുത്ത വീഡിയോ +919946300800  എന്ന നമ്പറിൽ വാട്സ്ആപ് ആയി അയക്കുകയോ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബെർട്ടിന്റെ ഫെയിസ് ബുക്ക് പേജിൽ മെസ്സേജ് ആയി  അയച്ചു കൊടുക്കയോ ചെയ്യണം. ഇവയിൽ നിന്നും സംഘാടകർ തിരഞ്ഞെടുക്കുന്ന വീഡിയോകൾ  അതേ ഫെയിസ് ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. അവയിൽ ഏറ്റവും റീച്ചു കിട്ടുന്ന വീഡിയോക്ക് ആണ് സമ്മാനം. ഗോൾഡ്, സിൽവർ, ബ്രൗൺസ് വൗച്ചറുകളാണ് ഹിബാസ് വെഡ്‌ഡിങ് കളക്ഷൻസ് സമ്മാനമായി കൊടുക്കുക.  
 
ഈ മാസം 30 വരെ എൻട്രികൾ അയക്കാവുന്നതാണ്. മാമാങ്കം റിലീസ് ദിവസത്തിന് തലേന്ന് വൈകുന്നേരം ഫലം പ്രഖ്യാപിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍