എന്റെ തുണ്ട് ഇങ്ങനെയല്ലാ.. കുറിപ്പുമായി സംവിധായകന്‍ ഒമ്മര്‍ ലുലു

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (17:27 IST)
തല്ലുമാല, അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയ്ക്ക് തുണ്ട് എന്നാണ് പേരിട്ടിരിക്കുന്നത്. ബിജുമേനോന്‍ നായകനായി എത്തുന്ന സിനിമയുടെ ഭാഗമല്ലെങ്കില്‍ പോലും തന്നെ ടാഗ് ചെയ്തുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നതെന്ന് സംവിധായകന്‍ ഒമ്മര്‍ ലുലു.
 
' തുണ്ട് എന്ന സിനിമ അനൗണ്‍സ് ചെയ്തത് മുതല്‍ കുറെ പേര്‍ എന്നെ ടാഗ് ചെയുന്നുണ്ട്, സത്യായിട്ടും ഇത് എന്റെ തുണ്ട് അല്ലാ...... എന്റെ തുണ്ട് ഇങ്ങനെയല്ലാ.. തുണ്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരുന്നു...',-ഒമര്‍ ലുലു എഴുതി.
നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് 'തുണ്ട്'.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article