ഇതാണ് നടി സുരഭിയുടെ ചെക്കന്‍,പ്രണവ് ചന്ദ്രന്‍ ആരാണെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

ചൊവ്വ, 12 ഡിസം‌ബര്‍ 2023 (12:23 IST)
സുരഭി സന്തോഷ് ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. തന്റെ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. വരന്റെ മുഖം മറച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ ആയിരുന്നു നടി നേരത്തെ പങ്കുവെച്ചിരുന്നത്. പ്രതിശ്രുത വരന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. 
 
പ്രണവ് ചന്ദ്രന്‍ എന്ന ഗായകനാണ് സുരഭിയുടെ പ്രതിശ്രുത വരന്‍. വീട്ടുകാര്‍ നിശ്ചയിച്ചു ഉറപ്പിച്ച കല്യാണമാണ് ഇതെന്നും നടി പറഞ്ഞു.സരിഗമ ലേബലിലെ ആര്‍ടിസ്റ്റാണ് പ്രണവ്. പ്രണവ് മലയാളിയാണെങ്കിലും ജനിച്ചു വളര്‍ന്നത് മുംബൈയിലാണ്. പയ്യന്നൂര്‍ ആണ് ജന്മനാട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Surabhi Santosh (@surabhi.vaishu)

മാര്‍ച്ച് 25 നാണ് നടിയുടെ വിവാഹം. തിരുവനന്തപുരം കോവളത്ത് വച്ചായിരിക്കും ചടങ്ങുകളെന്ന് സുരഭി പറഞ്ഞു.
 
 
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍