റിലീസ് പ്രഖ്യാപിച്ച് തീപ്പൊരി ബെന്നി, ചിരിക്കാന്‍ തയ്യാറായിക്കോളൂ...അര്‍ജുന്‍ അശോകന്‍ പടം തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (11:29 IST)
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.രാജേഷ് ജോജി സംവിധാനവും തിരക്കഥയും സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം ഇരുപത്തിരണ്ടാം തീയതി ചിത്രം തിയറ്ററുകളില്‍ എത്തും.
 
ടഫ് സ്റ്റെപ്‌സ് ആണ് ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം എന്ന് അര്‍ജുന്‍ അശോകന്‍ പറഞ്ഞു കൊണ്ടുള്ള ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ ചിരിക്കാന്‍ ചിലതുണ്ടെന്ന് സൂചന നല്‍കി കൊണ്ടാണ് ടീസര്‍ മുന്നോട്ട് പോകുന്നത്.  
തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടകുട്ടയില്‍ ചേട്ടായി എന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെയും സ്വപ്നങ്ങള്‍ക്ക് പുറകെ യാത്ര ചെയ്യുന്ന മകന്റെയും കഥയാണ് സിനിമ പറയുന്നത്. അച്ഛന്റെ വേഷത്തില്‍ ജഗദീഷ് എത്തുമ്പോള്‍ മകന്‍ ബെന്നിയായി അര്‍ജുനും വേഷമിടുന്നു.
 
ടി.ജി രവി, പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി, ഉപ്പും മുളകും ഫെയിം നിഷാ സാരംഗ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍