'ദളപതി 67'ന്റെ ഷൂട്ടിംഗ് ആരംഭിച്ചോ ? ആരാധകരോട് മാപ്പ് പറഞ്ഞ് നടന്‍ മനോ ബാല

കെ ആര്‍ അനൂപ്

ചൊവ്വ, 3 ജനുവരി 2023 (12:59 IST)
വിജയും സംവിധായകന്‍ ലോകേഷ് കനകരാജും രണ്ടാമതും ഒന്നിക്കുകയാണ്.'ദളപതി 67' വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.ഒരു മാസം മുമ്പാണ് ചിത്രത്തിന്റെ മുഹൂര്‍ത്ത പൂജ നടന്നത്.
 
 'ദളപതി 67'ന്റെ ഭാഗമായ നടന്‍ മനോ ബാല, ചിത്രത്തിന്റെ ഷൂട്ടിംഗിനെക്കുറിച്ചുള്ള ഒരു വിവരം ട്വിറ്ററില്‍ വെളിപ്പെടുത്തുകയും സിനിമാ സെറ്റില്‍ വച്ച് ലോകേഷ് കനകരാജിനെയും വിജയിനെയും കണ്ടതിന്റെ ആവേശം പങ്കുവെക്കുകയും ചെയ്തു.'ദളപതി 67'ന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി പറഞ്ഞ നടന്‍ പിന്നീട് തന്റെ ട്വീറ്റ് താരം ഡിലീറ്റ് ചെയ്യുകയും ആരാധകരോട് മാപ്പ് പറയുകയും ചെയ്തു.
 'ദളപതി 67'ന്റെ ഷൂട്ടിംഗ് ഇപ്പോള്‍ ചെന്നൈയിലെ ഒരു ഫിലിം സിറ്റിയില്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ ചെറിയ ഭാഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.
അടുത്തയാഴ്ച പൊങ്കലിന് ചെറിയ ഇടവേളയെടുക്കുന്ന ടീം, വീണ്ടും ചെന്നൈയില്‍ ഒരാഴ്ചയോ അതില്‍ കൂടുതലോ ഷൂട്ടിംഗ് നടത്തും. പിന്നീട് ജമ്മുവിലും ചിത്രീകരണം ഉണ്ടെന്നാണ് വിവരം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍