മീനയെ ഉപദ്രവിക്കാൻ വന്ന ആളുടെ തല തല്ലി പൊട്ടിച്ച തമിഴ് സൂപ്പർതാരം!

നിഹാരിക കെ.എസ്

ബുധന്‍, 8 ജനുവരി 2025 (15:18 IST)
നടന്‍ വിജയ്കാന്ത് മരണപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. തമിഴ് സിനിമയ്ക്ക് ഒഴിച്ചുകൂടാനാകാത്ത നടന്മാരില്‍ ഒരാളായിരുന്നു വിജയകാന്ത്. അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു നടൻ മരണപ്പെട്ടത്. ക്യാപ്റ്റൻ എന്നായിരുന്നു അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. സഹതാരങ്ങളെ സംരക്ഷിച്ചും അദ്ദേഹം ഒരു ക്യാപ്റ്റനെ പോലെ നിന്നു. ഒരിക്കല്‍ നടി മീനയുടെ രക്ഷകനായി അവതരിച്ചതും വിജയ്കാന്ത് ആയിരുന്നു. 
 
ഈ സംഭവത്തെ കുറിച്ച് നിര്‍മ്മാതാവ് ശിവ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ഒരു പരിപാടിയ്ക്ക് വേണ്ടി വിദേശത്തേക്ക് പോയപ്പോള്‍ നടി മീനയ്ക്ക് ചില ദുരനുഭവം നേരിടേണ്ടി വന്നു. മലേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗേറ്റിന് മുന്നില്‍ ആയിരത്തോളം വരുന്ന ആളുകള്‍ ഒത്തുകൂടി. അധികം പോലീസ് സംരക്ഷണം ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ജനക്കൂട്ടത്തിനിടയില്‍ ഉന്തും തള്ളലും ഉണ്ടായി.
 
ആ സമയത്ത് വിജയകാന്തിനൊപ്പം നടന്മാരായ നെപ്പോളിയന്‍, ശരത് കുമാര്‍ എന്നിവരൊക്കെ ചേര്‍ന്ന് നടിമാരുടെ ലഗേജ് ബസിലേക്ക് കയറ്റുകയായിരുന്നു. ഇതിനിടയില്‍ ഹെല്‍മറ്റ് ധരിച്ച ഒരാള്‍ മീനയുടെ അടുത്തെത്തി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. അദ്ദേഹം നടിയുടെ അടുത്ത് വളരെ മോശമായി പെരുമാറാനും ശ്രമിച്ചു. അയാള്‍ മീനയോട് ശൃംഗരിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിജയകാന്ത് ഇയാളുടെ അടുത്തെത്തി, ഹെല്‍മെറ്റ് ഉയര്‍ത്തി. എന്നിട്ട് അതുകൊണ്ട് അയാളുടെ തലയ്ക്കടിച്ചു. അദ്ദേഹത്തിന്റെ തലയോട്ടി പൊട്ടി രക്തം പുറത്തേക്ക് തെറിച്ചു.
 
അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിയ അക്രമകാരി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് നടിമാരെ സുരക്ഷിതമായി ബസില്‍ കയറ്റി കൊണ്ടുപോയതെന്നും ശിവ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍