ചെന്നൈ ആസ്ഥാനമായുളള ന്യൂട്രീഷന്‍ ഗ്രൂപ്പായ അമുറ ഹെല്‍ത്തിന്റെ പരിശീലകനും ടീമിനുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചാണ് ജ്യോതികയുടെ പുതിയ പോസ്റ്റ് വന്നത്. വെറും മൂന്ന് മാസത്തിനുളളില്‍ 9 കിലോ ഭാരം കുറച്ചതിന് അമുറയ്ക്ക് നന്ദി. എന്റെ ഉളളിലെ സ്വഭാവം വീണ്ടും കണ്ടെത്താന്‍ എന്നെ പ്രേരിപ്പിച്ചതിന്. നിങ്ങളെല്ലാം മാന്ത്രികരാണ് എന്നും കുറിച്ചാണ് പോസ്റ്റ് വന്നിരിക്കുന്നത്.
തിരിച്ചുവരവിൽ സിനിമയില്‍ സജീവമാണ് നടി. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ നായികയായി കാതല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിരുന്നു ജ്യോതിക. തമിഴിന് പുറമെ ഇപ്പോള്‍ ഹിന്ദിയിലും ആക്ടീവാണ് താരം. വിവാഹ ശേഷം ഹൗ ഓള്‍ഡ് ആര്‍യൂവിന്റെ തമിഴ് റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ തിരിച്ചുവരവ്.