Marco: ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തുക, ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' ചിത്രീകരണത്തിനിടെ എത്തിയ സന്തോഷവാര്‍ത്ത

കെ ആര്‍ അനൂപ്

ചൊവ്വ, 7 മെയ് 2024 (11:40 IST)
Marco
ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ'ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഹിന്ദി ഡബ്ബിങ് അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയി.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ഡബ്ബിംഗ് റൈറ്റ്‌സ് വിറ്റ് പോയതെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് കോടിയും 50 ശതമാനം തിയേറ്റര്‍ ഷെയറും നല്‍കി സിനിമ സ്വന്തമാക്കാന്‍ ഹിന്ദിയിലെ ഒരു പ്രമുഖ കമ്പനി രംഗത്തെത്തി. 
 
ക്യൂബ്‌സ് ഇന്റര്‍നാഷണലിന്റെയും ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെയും ബാനറുകളില്‍ ഷരീഫ് മുഹമ്മദും അബ്ദുള്‍ ഗദ്ദാഫിയും ചേര്‍ന്ന് നിര്‍മ്മിച്ച വിതരണത്തിന് എത്തിക്കുന്ന സിനിമയാണ് മാര്‍ക്കോ.
  മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുകയാണ്.ഹനീഫ് അദേനിയുടെ തന്നെ മിഖായേലില്‍ ഉണ്ണി മുകുന്ദന്‍ വില്ലനായാണ് എത്തിയത്. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം നായകനൊപ്പം തന്നെ ആഘോഷിക്കപ്പെട്ടതാണ്.നാല് വര്‍ഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദന്‍ ഹനീഫ് അദേനി ചിത്രത്തില്‍ വീണ്ടും എത്തുന്നത്. മിഖായേലിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര് മാര്‍ക്കോ ജൂനിയര്‍ എന്നായിരുന്നു. 
 
30 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 
രവി ബസ്രുര്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍