ആടുജീവിതത്തിന്റേത് ഉയര്‍ന്ന ബജറ്റ്, സിനിമ ലാഭത്തില്‍ ആവാന്‍ ഇനിയും ദിവസങ്ങള്‍, വര്‍ഷങ്ങള്‍ നീണ്ടുപോയ ചിത്രത്തിന് എത്ര പണം ചെലവായി ?

കെ ആര്‍ അനൂപ്

തിങ്കള്‍, 1 ഏപ്രില്‍ 2024 (09:11 IST)
പൃഥ്വിരാജിന്റെ ആടുജീവിതം സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ നിര്‍മ്മാതാക്കളുടെ ഉള്ളില്‍ തീയായിരുന്നു. 16 വര്‍ഷത്തോളമുള്ള സംവിധായകന്റെ പ്രയത്‌നം വര്‍ഷങ്ങള്‍ നീണ്ട ചിത്രീകരണം കോവിഡ് പ്രതിസന്ധിയിലും തളരാതെ വിദേശത്ത് കുടുങ്ങിയ നാളുകള്‍ എല്ലാത്തിനെയും അതിജീവിച്ച് സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലാണ് ആടുജീവിതം നിര്‍മ്മിച്ചത്.വിഎഫ്എക്‌സ് രംഗങ്ങള്‍ കുറച്ച് യഥാര്‍ത്ഥ്യമായി സിനിമ ചിത്രീകരിക്കണമെന്ന സംവിധായകന്റെ ആവശ്യം ശരിവെക്കുന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന കൈയ്യടി. വര്‍ഷങ്ങള്‍ നീണ്ടുപോയ സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാക്കള്‍ എത്ര ചെലവാക്കിയെന്ന് അറിയാമോ ? കണക്ക് നിര്‍മാതാക്കള്‍ തന്നെ പുറത്ത് വിട്ടു.
 
സംവിധായകന്‍ തന്നെയാണ് സിനിമയുടെ ബജറ്റിനെ കുറിച്ച് തുറന്നു പറഞ്ഞത്.എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസ്സി ആടുജീവിതത്തിന് വേണ്ടി മുടക്കിയ തുകയെക്കുറിച്ച് പറഞ്ഞത്.
 
82 കോടി രൂപയാണ് ആടുജീവിതത്തിനായി നിര്‍മ്മാതാക്കള്‍ മുടക്കിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ ബജറ്റ് ഉയരാന്‍ കാരണം കോവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ വന്നതാണ്. മലയാളത്തിന് പുറത്തുള്ള ഭാഷകളില്‍ കൂടി ആഡ്ജീവിതം ശ്രദ്ധിക്കപ്പെടും എന്ന് പ്രതീക്ഷയാണ് ബജറ്റ് ഉയര്‍ന്നപ്പോഴും നിര്‍മ്മാതാക്കളുടെ മനസ്സില്‍ ഉണ്ടായിരുന്ന ധൈര്യം. ഇക്കാര്യം സംവിധായകന്‍ തന്നെയാണ് പറഞ്ഞത്.
 
ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തുന്ന മലയാള സിനിമ ഇനിമുതല്‍ ആടുജീവിതമാണ്. ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ആടുജീവിതം പ്രവേശിച്ച വിവരം നിര്‍മ്മാതാക്കള്‍ തന്നെയാണ് അറിയിച്ചത്. കേരളത്തിന് പുറത്ത് വിദേശ മാര്‍ക്കറ്റുകളിലും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
 
 
 
 
 
   
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍