രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ എസ് എസ് രാജമൗലിയുടെ ബാഹുബലി 2 നാളെ തീയേറ്ററുകളിലേക്ക്. ബാഹുബലിയുടെ രണ്ടാം വരവ് കേരളത്തിലെ പല ചിത്രങ്ങളുടെയും റെക്കോർഡുകൾ തകർക്കാനാണെന്ന് പ്രചനങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ റിലീസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറാണ് ആദ്യദിന കളക്ഷന്റെ കാര്യത്തിൽ കേരളത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ബാഹുബലി ഗ്രേറ്റ് ഫാദറിനെ പൊട്ടിക്കുമെന്നാണ് അറിയുന്നത്. കേരളത്തിലെ 200 തിയേറ്ററുകളിലായി 950 ഷോ നടത്തിയ ചിത്രം ആദ്യദിനം 4.31 കോടി കളക്ഷനാണ് നേടിയത്.
കേരളത്തിൽ വമ്പൻ റിലീസിനാണ് ബാഹുബലി തയ്യാറെടുക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തിലെ 300 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ ദിവസം 1000 ഷോകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്റെ മലയാളം, തമിഴ് വേര്‍ഷനുകള്‍ കേരളത്തില്‍ എത്തുന്നുണ്ട്.
ഗ്രേറ്റ് ഫാദറിന്റെ ആദ്യ ദിന കളക്ഷനുകൾ പൊട്ടിയ്ക്കാൻ തയ്യാറെടുത്താണ് ബാഹുബലി വരുന്നത്.