'ഏറെ കരയിപ്പിച്ച് എന്നേയ്ക്കുമായി കടന്നുപോയ കലാകാരന്‍'; കലാഭവന്‍ മണിയുടെ ഓര്‍മ്മകളില്‍ നടി ശ്രീരേഖ

കെ ആര്‍ അനൂപ്
ബുധന്‍, 6 മാര്‍ച്ച് 2024 (10:48 IST)
Kalabhavan Mani
കലാഭവന്‍ മണിയുടെ ഓര്‍മ്മകളിലാണ് നടി ശ്രീരേഖ.ചിരിപ്പിയ്ക്കുകയും വിസ്മയിപ്പിയ്ക്കുകയും ഒടുവില്‍ ഏറെ കരയിപ്പിച്ച് എന്നേയ്ക്കുമായി കടന്നുപോവുകയും ചെയ്ത മികച്ച കലാകാരന്‍ എന്നാണ് നടി മണിയെക്കുറിച്ച് എഴുതിയത്.
 
'മേലേ പടിഞ്ഞാറു സൂര്യന്‍ ....താനെ മറയുന്ന സൂര്യന്‍ ....... ഇന്നലെ ഈ തറവാട്ടില്‍ തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍ ........ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ ..... ഓര്‍മ്മകള്‍ക്ക് പ്രണാമം ...... എന്നും നമ്മളെ ചിരിപ്പിയ്ക്കുകയും വിസ്മയിപ്പിയ്ക്കുകയും ഒടുവില്‍ ഏറെ കരയിപ്പിച്ച് എന്നേയ്ക്കുമായി കടന്നുപോവുകയും ചെയ്ത മികച്ച കലാകാരന്‍.... ഒരിയ്ക്കലും മരിയ്ക്കാത്ത ആ ഓര്‍മ്മകള്‍ക്ക്',-ശ്രീരേഖ എഴുതി.
 
ജീവിതത്തില്‍ സൈക്കോളജിസ്റ്റായ ശ്രീരേഖ വെയില്‍ സിനിമയിലെ അമ്മ വേഷത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. തന്നെക്കാള്‍ പ്രായമുള്ള കഥാപാത്രത്തില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച നടിയെ തേടി 2021ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം എത്തിയിരുന്നു.
 
 ശ്രീരേഖ ആലപ്പുഴ സ്വദേശിയാണ്.
സന്ദീപ് എന്നാണ് ഭര്‍ത്താവിന്റെ പേര്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article