ബോളിവുഡിലാണെങ്കില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല,ഫഹദിന്റെ ആവേശത്തെക്കുറിച്ച് അനുരാഗ് കശ്യപ്

കെ ആര്‍ അനൂപ്
ശനി, 3 ഓഗസ്റ്റ് 2024 (19:19 IST)
മലയാളം സിനിമകളെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഫഹദിന്റെ സിനിമയായ ആവേശത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
 
ആവേശത്തില്‍ ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിച്ച് മൂന്ന് ഇന്‍ഫ്‌ലുന്‍സര്‍ കുട്ടികളാണ്. ബോളിവുഡിലാണെങ്കില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല. ആ സ്ഥാനത്ത് ഏതെങ്കിലും താരങ്ങളെ കുത്തിത്തിരുകിയേനെ. 
 
കഥയ്ക്ക് പ്രാധാന്യം കൊടുക്കാതെ സ്റ്റാര്‍ വാല്യൂവിന് പ്രാധാന്യം കൊടുക്കുന്നതാണ് ബോളിവുഡ് ചിത്രങ്ങളുടെ പ്രശ്‌നം. കഥയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്‌കൊണ്ടാണ് ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ മികച്ചതാകുന്നതെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article