മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘എന്നും എപ്പോഴും‘ - ടീസര്‍

Webdunia
വെള്ളി, 27 ഫെബ്രുവരി 2015 (12:34 IST)
സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന എന്നും എപ്പോഴും എന്ന   ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം മാര്‍ച്ച് 26-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്  രഞ്ജന്‍ പ്രമോദാണ്.ചിത്രത്തില്‍ ഇന്നസെന്റ്, ലെന, റീനു മാത്യൂസ് എന്നിവരും പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാര്യര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു മാസികയുടെ   വനിതാ മാസികയുടെ റിപ്പോര്‍ട്ടറായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു അഭിഭാഷകയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍. വിദ്യാസാഗറാണ് സംഗീതം.യുവ ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article