‘അടിയില്ല വെടിമാത്രം’ ഡബിള്‍ ബാരല്‍ ടീസര്‍

Webdunia
വ്യാഴം, 16 ഏപ്രില്‍ 2015 (19:29 IST)
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡബിള്‍ ബാരലിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, ആര്യ, സണ്ണി വെയിന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ സംവിധാനം  ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.