'തിന്നാന്‍ വേണ്ടിയും കൊല്ലും, കൊല്ലാന്‍ വേണ്ടിയും കൊല്ലും' - ലോഹത്തിന്റെ അടിപൊളി ടീസര്‍

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2015 (18:19 IST)
മോഹന്‍ലാല്‍ നായകനായെത്തുന്ന ലോഹത്തിന്റെ ടീസര്‍ പുറത്തിറങ്ങി.  സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ലോഹം. ആന്‍ഡ്രിയ ജെറമിയയാണ് ചിത്രത്തിലെ നായിക.  ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഓണത്തിന്  പ്രദര്‍ശനത്തിനെത്തും