മിൽക്ക് ബ്യൂട്ടി എന്ന് വിളിച്ചത് തമന്നയ്ക്ക് ഇഷ്ടപ്പെട്ടില്ല, വായടപ്പിച്ച മറുപടി!

നിഹാരിക കെ.എസ്

ചൊവ്വ, 25 മാര്‍ച്ച് 2025 (12:30 IST)
തമന്ന ഭാട്ടിയയെ ചിലർ മിൽക്ക് ബ്യൂട്ടി എന്നാണ് വിളിക്കാറ്. നടിയുടെ നിറത്തെ പുകഴ്ത്തിയും കളിയാക്കിയും സംസാരിക്കുന്നവരുണ്ട്. നിറത്തിന്റെ പേരിലുള്ള ഇത്തരം വിവേചനം നടി ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. തന്റെ പുതിയ സിനിമയായ ശിവശക്തിയുടെ പ്രൊമോഷൻ തിരക്കിലാണ് തമന്ന ഇപ്പോൾ. പ്രസ്സ് മീറ്റില്‍ തമന്നയെ മില്‍കി ബ്യൂട്ടി എന്ന് വിശേഷിപ്പിച്ചത് നടിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. 
 
എന്തുകൊണ്ട് ഒരു മില്‍ക്കി ബ്യൂട്ടിയ്ക്ക് ശിവശക്തിയാവാന്‍ കഴിയില്ല എന്ന് നിങ്ങൾ കരുതുന്നു എന്നായിരുന്നു തമന്നയുടെ മറുചോദ്യം.  ഒരു മില്‍ക്കി ബ്യൂട്ടിയെ ശിവശക്തി കഥാപാത്രമായി തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന് (സംവിധായകന്‍ അശോക് തേജ) ഒരു മോശവും നാണക്കേടും തോന്നിയില്ല. സ്ത്രീകളുടെ ഗ്ലാമര്‍ സെലിബ്രേറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്, നമ്മള്‍ സ്ത്രീകള്‍ നമ്മളെ സ്വയം ആഘോഷിക്കുകയും വേണം. പിന്നെ എന്തുകൊണ്ട് നിങ്ങള്‍ ഈ ചോദ്യം ചോദിക്കുന്നു എന്നും നടി ചോദിച്ചു. 
 
മറ്റുള്ളവര്‍ നമ്മളെ സെലിബ്രേറ്റ് ചെയ്യണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നു, പക്ഷേ നമ്മള്‍ നമ്മളെ സ്വയം കാണുന്നത് മറ്റൊരു രീതിയില്‍ ആണെങ്കില്‍ മറ്റുള്ളവര്‍ എങ്ങനെ നമ്മളെ ബഹുമാനിക്കും എന്നാണ് തമന്നയുടെ ചോദ്യം. അശോക് രാജിനെ പോലുള്ള ജെന്റില്‍മാന്റ്‌സ് നമുക്കുണ്ട്, അവരൊരിക്കലും സ്ത്രീകളെ കാണുന്ന രീതി അങ്ങനെയല്ല. സ്ത്രീകളെ ദൈവികമായി കാണാന്‍ കഴിയുന്നവരുമുണ്ട്. ആ ദൈവീക രൂപത്തിന് ഗ്ലാമറാവാനും മാരകമാവാനും ശക്തമാവാനും കഴിയാം. സ്ത്രീകള്‍ക്ക് പലതുമാവാന്‍ സാധിക്കുമെന്നും തമന്ന ഭട്ടിയ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍