'തനിക്ക് തേപ്പുകാരി എന്ന് കൂടി ഒരു പേരില്ലേ'; മമ്മൂക്കയുടെ ചോദ്യത്തിൽ വാ പൊളിച്ച് സ്വാസിക

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2019 (11:10 IST)
മമ്മൂട്ടി തന്നെ 'തേപ്പുകാരി' എന്ന് വിളിച്ചതിന്റെ ത്രിൽ വിവരിക്കുകയാണ് സീരിയിൽ താരം സ്വാസിക. അതിൽ നിന്നുമുണ്ടായ സന്തോഷം വളരെ വലുതായിരുന്നു. കുറെ നാൾ അതിന്റെ ഒരു ഹൈപ്പിലായിരുന്നു. മമ്മുക്ക തിരിച്ചറിഞ്ഞല്ലോ എന്ന് തോന്നിയിരുന്നു. മമ്മുക്കയോട് ഒരു പരിപാടിക്കിടെ ചോദ്യം ചോദിയ്ക്കാൻ എഴുന്നേറ്റതാണ് സ്വാസിക. അവിടെ സംഭവിച്ച കാര്യമാണിത്.
 
സ്വയം പേരു പറഞ്ഞു ഇൻട്രൊഡ്യൂസ് ചെയ്‌തു തുടങ്ങിയപ്പോഴാണ് "തനിക്ക് സ്വാസിക എന്നല്ലല്ലോ, തേപ്പുകാരി എന്നൊരു പേര് കൂടിയില്ലേ" എന്ന് മമ്മുക്ക ചോദിച്ചത്. ഒപ്പം വന്ന മറ്റു സീരിയൽ താരങ്ങൾ ഒക്കെയും സ്വാസികയെ മമ്മുക്ക തിരിച്ചറിഞ്ഞല്ലോ എന്നും പറഞ്ഞു ആകെ മൊത്തം സന്തോഷമെന്ന് സ്വാസിക പറയുന്നു. പൊറിഞ്ചു മറിയം ജോസിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article