ദളപതിയെ തൊടാനായില്ല, സൂര്യയുടെ സമയദോഷമോ?

നിഹാരിക കെ എസ്
വെള്ളി, 15 നവം‌ബര്‍ 2024 (15:00 IST)
ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യദിന കളക്ഷൻ പുറത്തുവന്നപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് സിനിമ 30 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ 60 കൂടിയെങ്കിലും നേടാൻ കഴിയുമെന്നാണ് സൂചന. ഒരു സൂര്യ ചിത്രത്തെ സംബന്ധിച്ചിടത്തോളം വലിയ കളക്ഷനാണിത്. സൂര്യയുടെ ഒരു ചിത്രവും ആദ്യദിനം ഇത്രയും കളക്ഷൻ നേടിയിട്ടില്ല. 
 
നിലവിൽ വിജയ് ചിത്രം ഗോട്ടാണ് ഈ വർഷത്തെ തമിഴ് സിനിമകളിൽ ഫസ്റ്റ് ഡേ കളക്ഷനിൽ ഒന്നാമത്. 126 കോടിയാണ് സിനിമയുടെ ആദ്യദിന ആഗോള കളക്ഷൻ. രജനികാന്ത് ചിത്രം വേട്ടയ്യനാണ് 70 കോടിയുമായി പിന്നിലുള്ളത്.
 
അതേസമയം കങ്കുവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ സംവിധായകാൻ സിരുത്തൈ ശിവ സന്തോഷം പങ്കുവെച്ചെത്തിയിരുന്നു. 'അവസാനം കങ്കുവ തിയറ്ററുകളില്‍ എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയില്‍ നിന്നും സിനിമ കണ്ടിറങ്ങിയ സ്‌നേഹിതര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അതിഗംഭീര വിജയമാകും സിനിമ എന്നാണ് അവര്‍ പറയുന്നത് എന്നാണ് ശിവ പറഞ്ഞത്. 
 
ഇതോടൊപ്പം, സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്. തലവേദന കാരണം പ്രേക്ഷകർ തിയേറ്ററിൽ നിന്നും ഇറങ്ങിപോകുന്നത് ശരിയായ കാര്യമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article