സൂര്യയുടെ തല്ല്; വെളിപ്പെടുത്തലുമായി യുവതി

ബുധന്‍, 1 ജൂണ്‍ 2016 (11:48 IST)
നടൻ സൂര്യ തല്ലിയെന്ന വിദ്യാർത്ഥിയുടെ ആരോപണം വിവാദമായിരിക്കുമ്പോൾ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി യുവതി രംഗത്ത്. ഒരു സ്ത്രീയെ പൊതുമധ്യത്തിൽ കയ്യേറ്റം ചെയ്യുന്നത് കണ്ട് കൃത്യസമയത്ത് ഇടപെട്ട സൂര്യയ്ക്ക് നന്ദി അറിയിച്ച് കൊണ്ടാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
 
രണ്ട് കുട്ടികളും തന്റെ കാറിന്റെ ചില്ല് തകർത്തു. ആ സമയത്താണ് സൂര്യ ഇടപെട്ട് കുട്ടികളിൽ നിന്നും തന്നെ രക്ഷിക്കുന്നത്. അവരുടെ അസഭ്യവർഷങ്ങളിൽ നിന്നും രക്ഷിച്ച സൂര്യയോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്ന് പുഷ്പ കൃഷ്ണസ്വാമി എന്ന യുവതി വെളിപ്പെടുത്തി. അതോടൊപ്പം, പുഷ്പയുടെ വാക്കുകൾക്ക് നന്ദി ഉണ്ടെന്നും ആ സമയത്ത് ധൈര്യത്തോടെ പ്രതികരിച്ചതിന് അഭിനന്ദിക്കുന്നെന്നും സൂര്യ തിരിച്ച് ട്വീറ്റ് ചെയ്തു.
 
എന്നാൽ ഈ സംഭവത്തിൽ സൂര്യ കാരണമില്ലാതെ തല്ലുകയായിരുന്നു എന്നാണ് പ്രേംകുമാർ എന്ന വിദ്യാർത്ഥി പറഞ്ഞത്. അദ്ദേഹത്തിന്റെ അടിയിൽ തല കറങ്ങിയെന്നും തന്നെ ഇല്ലാതാക്കുമെന്ന ഭയമുണ്ടെന്നും ആരോപിച്ച് പ്രേംകുമാർ പൊലീസിന് പരാതി നൽകിയിരുന്നു. 

വെബ്ദുനിയ വായിക്കുക