സുരേഷ് ഗോപിയുടെ ഇളയ മകന്‍ ഇനി ഹീറോ, ആക്ഷനും പ്രണയവും പങ്കുവെക്കാന്‍ മാധവിന്റെ കുമ്മാട്ടിക്കളി

കെ ആര്‍ അനൂപ്

വെള്ളി, 8 മാര്‍ച്ച് 2024 (11:25 IST)
Kummatikali,
നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി പുതിയ ചിത്രമാണ് കുമ്മാട്ടിക്കളി. ചിത്രത്തിന്റെ ട്രെയ്ലര്‍ യൂട്യൂബില്‍ തരംഗമായി മാറി.സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ വിന്‍സെന്റ് സെല്‍വയാണ്. സംവിധായകന്റെ ആദ്യത്തെ മലയാള സിനിമയാണ് ഇത്.
 
ഒരു കടലോര പ്രദേശത്ത് നടക്കുന്ന ജീവിത കഥയാണ് സിനിമ പറയുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു തുടക്കക്കാരന്റെ പതര്‍ച്ചകള്‍ ഒന്നുമില്ലാതെ മാധവ് തന്റെ കഥാപാത്രത്തെ ഗംഭീരമാക്കി. തമിഴ്, കന്നട സിനിമകളിലെ താരങ്ങളും സിനിമയിലുണ്ട്.
ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍, റാഷിക് അജ്മല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ തന്നെ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഛായാഗ്രഹണം വെങ്കിടേഷ് വി.പ്രോജക്ട് ഡിസൈനര്‍ സജിത്ത് കൃഷ്ണ, സംഗീതം ജാക്‌സണ്‍ വിജയന്‍, ലിറിക്‌സ് സജു എസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍