എമ്പുരാന്റെ നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി

നിഹാരിക കെ.എസ്

ചൊവ്വ, 1 ഏപ്രില്‍ 2025 (13:41 IST)
വിവാദങ്ങൾക്ക് പിന്നാലെ എമ്പുരാൻ സിനിമ റീ സെൻസറിങ് ചെയ്തു. 24 കട്ടുകളാണ് സിനിമയിൽ വരുത്തിയിരിക്കുന്നത്. നേരത്തെ 17 സീനുകളാണ് വെട്ടിമാറ്റുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതാണ് ഇപ്പോൾ 24 ആയി മാറിയത്. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവനായി ഒഴിവാക്കുകയും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സിനിമയിലെ നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിട്ടുമുണ്ട്.
 
മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടർന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ ചില രംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് അറിയിച്ചത്. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍