സുരാജിന്റെ കുടുംബം, ഓണം വീട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച് നടന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (20:09 IST)
ഇത്തിരി സമയം കിട്ടിയാല്‍ വീട്ടിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ആളാണ് സുരാജ് വെഞ്ഞാറമൂട്. ഈ ഓണം ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടുകാര്‍ക്കൊപ്പം നടന്‍ ആഘോഷിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിച്ച സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ കുടുംബത്തിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.
 
സുരാജിന്റെ ഭാര്യയുടെ പേര് സുപ്രിയ എന്നാണ്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Suraj Venjaramoodu (@surajvenjaramoodu)

 
2005ല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ വച്ചാണ് സൂരജ് സുപ്രിയയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്: കാശിനാഥന്‍, വാസുദേവ്, ഹൃദ്യ. മകന്‍ കാശിനാഥന്‍ അണ്ണന്‍ തമ്പി, തേജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍