ദുൽഖർ സൽമാന്റെയും സണ്ണി വെയ്ന്റെയും സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. ആത്മബന്ധം ഇരുവർക്കും കൂടുതലാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രമായ ആൻമരിയ കലിപ്പിലാണ്. വളരെ തിരക്കുള്ള സമയത്തും കൂട്ടുകാരന് വേണ്ടി ദുൽഖർ ആ ചിത്രത്തിൽ ഒരു ഗസ്റ്റ് റോൾ ചെയ്യുന്നുണ്ട്. മറ്റാരെങ്കിലും ഇന്നത്തെ കാലത്ത് ഇത് ചെയ്യുമോ എന്നു പോലും സംശയമാണ്.
ദുല്‍ഖറിന്റെ സ്വഭാവത്തിലെ സിംപ്ലിസിറ്റിയാണ് ഏറ്റവും ഇഷ്ടമെന്ന് സണ്ണി വെയ്ൻ. മനസ്സില്‍ ഒരുപാട് നന്മയുള്ള മനുഷ്യനാണ് ദുല്‍ഖര്‍, ഭൂമിയോളം താഴുന്ന സ്വഭാവമാണ്. സെക്കന്റ് ഷോ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് കോഴിക്കോട് കടപ്പുറത്തും മിഠായി തെരുവിലുമായി ഉപ്പിലിട്ട നെല്ലിക്കയും സുലൈമാനിയും കുടിച്ച് നടന്നത് ഇന്ന് സുഖമുള്ള ഓര്‍മ്മകളാണ് എന്ന് സണ്ണി പറയുന്നു.
തന്റെ പേഴ്‌സില്‍ എപ്പോഴും പൈസ ഉണ്ടായെന്ന് വരില്ല, പക്ഷേ ദുൽഖറിന്റെ ഫോട്ടോ കാണുമെന്ന് സണ്ണി പറയുന്നു. ആന്‍ മരിയയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ഇക്കാര്യം താരം ദുൽഖറിനോട് പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ സണ്ണി വെയ്ന്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.
സെക്കന്റ് ഷോ എന്ന സിനിമയില്‍ കുരുടി മരിക്കുന്ന ദിവസം ലാലു കരയുന്ന സീനുണ്ട്. അന്ന് ദുല്‍ഖര്‍ ശരിയ്ക്കും കരഞ്ഞതാണ്, അത്രമാത്രം ഞങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ന്നിരുന്നു എന്ന് സണ്ണി വെയ്ന്‍ വ്യക്തമാക്കുന്നു. ചിത്രത്തിലെ കുരുടിയെ അവതരിപ്പിച്ചത് സണ്ണിയും ലാലുവിനെ അവതരിപ്പിച്ചത് ദുൽഖറുമായിരുന്നു.