ബോളിവുഡിലെ മിന്നുംതാരമാണ് സണ്ണി ലിയോൺ. പോണ്‍ സിനിമ രംഗത്തേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടാണെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരുന്നത്. ജിസം - 2 ആണ് സണ്ണിയുടെ ആദ്യപടമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാൽ, അങ്ങനെയല്ല. ഒരു മലയാളം നടന്റെ കൂടെയാണ് സണ്ണി ആദ്യമായി അഭിനയിച്ചത്.
മറ്റാരുമല്ല, നിഷാന്ത് സാഗർ ആണ് സണ്ണിയുടെ ആദ്യ നായകൻ. അമേരിക്കൻ സ്വദേശിയായ മാർക്ക് റേറ്റിംഗിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലാണ് സണ്ണി നിഷാന്തിന്റെ നായികയായി എത്തിയത്. മൂന്ന് നായികമാരുണ്ടായിരുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ അമേരിക്കയായിരുന്നു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം പുറത്തിറങ്ങിയില്ല.
പിന്നീടാണ് താരം ബോളിവുഡിലേക്ക് നീങ്ങിയതും, ജിസം -2വിൽ അഭിനയിച്ചതും. പതുക്കെ സണ്ണി പോൺ മേഖലയിലേക്ക് തിരിയുകയായിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിൽ രാമചന്ദ്രബാബു എഴുതുന്ന സെല്ലുലോയ്ഡ് സ്വപ്നാടകൻ എന്ന പംക്തിയിലാണ് ആരാധകർക്ക് കൗതുകം പകരുന്ന ഈ വിവരം ഉള്ളത്.