ഐശ്വര്യ റായിക്കും ദീപികയ്ക്കും കഴിഞ്ഞില്ല, നേടിയത് സണ്ണി ലിയോൺ!

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (11:40 IST)
ഐശ്വര്യ റായ്ക്കും ദീപിക പദുക്കോണിനും ചിന്തിക്കാൻ പോലും കഴിയാത്ത ഉയരത്തിലേക്കാണ് ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോൺ എത്തിയിരിക്കുന്നത്. 2016ൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളിൽ ഒരാളായി സണ്ണി ലിയോണിനേയും തിരഞ്ഞെടുത്തു. ബി ബി സി തയ്യാറാക്കിയ പട്ടികയിലാണ് സണ്ണി ലിയോൺ തിരഞ്ഞെടുക്കപ്പെട്ടത്. നടിയും മോഡലും ബിസിനസ്സ് മേഖലയിലെ നൈപുണ്യവും ആണ് താരത്തിനെ ഈ നേട്ടത്തിന് അർഹയാക്കിയത്.
 
കലാകാരികൾ, എൻജിനീയർമാർ, ബിസിനസ്സ് സംരംഭകർ, ഫാഷൻ ഐക്കണുകൾ, കായിക താരങ്ങൾ എന്നിവർ മുഖ്യസ്ഥാനം വഹിക്കുന്നവരുടെ കൂട്ടത്തിലാണ് സണ്ണിയും ഇടംപിടിച്ചിരിക്കുന്നത്. സണ്ണിയോടൊപ്പം മറ്റ് നാല് ഇന്ത്യൻ വനിതകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഗൗരി ചിന്ദര്‍കര്‍, മല്ലിക ശ്രീനിവാസന്‍, നേഹ സിംഗ്, സാലുമരാദ തിമ്മക്ക എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ വനിതകള്‍. 
 
2011ൽ റിയാലിറ്റി ഷോയിലൂടെയാണ് സണ്ണി പ്രശസ്തി ആർജിച്ചത്. പിന്നീട് ബോളിവുഡിൽ എത്തിയെങ്കിലും പൂജ ഭട്ടിന്റെ ജിസം 2 ആണ് താരത്തിന് ഒരു ബ്രേക്ക് നൽകിയത്. അഞ്ചു വര്‍ഷത്തിലേറെയായി ബോളിവുഡിലെ നിറസാന്നിധ്യമാണ് സണ്ണി ലിയോണ്‍. എന്നും വാർത്തകളിൽ ഇടംപിടിക്കുന്ന സണ്ണിക്ക് ഇത് പുത്തൻ അനുഭവമാണ്.
Next Article