'ഇസഹാക്ക് ബോബൻ കുഞ്ചാക്കോ'; ആ പേരിനു പിന്നിലെ കാരണം വ്യക്തമാക്കി ചാക്കോച്ചൻ

ശനി, 17 ഓഗസ്റ്റ് 2019 (09:34 IST)
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും കുഞ്ഞ് പിറന്നത്. ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞുഅതിഥിയുടെ വരവ് ആരാധകരും വളരെ ആവേശത്തോടെയാണ് ആഘോഷമാക്കിയത്. ജൂനിയര്‍ കുഞ്ചാക്കോയും ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ വേഗമാണ് വൈറലായത്. ‘ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ’ എന്നാണ് കുഞ്ഞുഅതിഥിയ്ക്ക് പേര് നല്‍കിയത്. ഇപ്പോഴിതാ ആ പേരിനു പിന്നിലുള്ള കാരണം വ്യക്തമാക്കുകയാണ് കുഞ്ചാക്കോ ബോബൻ. 
 
 
ബൈബിളില്‍ നിന്നാണ് പേരിന്റെ വരവ്. ‘ബൈബിളിലെ സാറയെയും അബ്രഹാമിനെയും ഓര്‍മയില്ലേ? തൊണ്ണൂറാം വയസ്സിലാണ് അവര്‍ക്ക് ഇസഹാക്ക് എന്ന കുഞ്ഞുണ്ടാകുന്നത്. ഞങ്ങളുടെ കാര്യത്തിലും വൈകി വന്ന കുഞ്ഞല്ലേ. അതാണ് ഇസഹാക്ക് എന്ന പേരിട്ടത്. പിന്നെ, എന്റെ അപ്പന്റെ പേരും ചേര്‍ത്തു. അതില്‍ എന്റെ പേരും ഉണ്ട്. വനിതയുമായുള്ള അഭിമുഖത്തില്‍ കുഞ്ചാക്കോ പറഞ്ഞു.സിനിമ ഒരു പാടു കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് താരമെന്നതിനെക്കാള്‍ മനുഷ്യനായി നില്‍ക്കാന്‍ കഴിയുന്നതെന്നും കുഞ്ചാക്കോ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍