മറിയം മുക്കിലെ മനോഹര ഗാനം കാണാം

Webdunia
ശനി, 10 ജനുവരി 2015 (13:25 IST)
ഫഹദ് ഫാസില്‍ നായകനാവുന്ന മറിയം മുക്കിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധായകനായെത്തുന്ന ചിത്രമാണ് മറിയം മുക്ക്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍ പുതുമുഖ നടി സന അല്‍ത്താഫ് ആണ് നായിക. ചിത്രത്തില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ വേഷമാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

സമുദ്രക്കനി, നെടുമുടി വേണു, അജുവര്‍ഗീസ്, ശ്രീനിവാസന്‍, ടിനി ടോം, ഇര്‍ഷാദ്, സാദിഖ് സുബീഷ്, സുജ മേനോന്‍, സീമ ജി. നായര്‍, ദേവി അജിത്ത്, നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് വിദ്യാസാഗറാണ് സംഗീതം
നിര്‍വ്വഹിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.